ഏകയായ് ഞാനിവിടെ നില്‍ക്കവേ
ഈ ഭൂമി തന്നൊരാ കോണില്‍ വസിക്കവേ
പരിഹാസമായി പറയുന്ന വാക്കുകള്‍
ഒറ്റപ്പെടലിനെ അവഗണിക്കുന്നു
ഇതെന്തിനു വേണ്ടിയീ അവഗണന
ഈ ഭൂമിയുടെ മക്കള്‍ തന്നെ നാമെല്ലാം
കാടും, മേടും, കാട്ടരുവികളും
ഇവയെല്ലാമുണ്ട് നമുക്ക് കൂട്ടായ്
എന്‍ സ്വപ്നമാണവയുടെ സാന്ത്വനങ്ങള്‍
ആര്‍ക്കുമെവിടെയുമെപ്പോഴും
വന്നു ചേരുമീ ഒറ്റപ്പെടല്‍
മണി മാളികയില്‍ ആകവേയെങ്കിലും
വന്നു ചേരുമീ ഏകാന്തത
വന്നുപോകുമീ ഏകാന്തത
സ്വന്തമല്ലാത്തവരെഥാര്‍ത്ഥ സ്നേഹികള്‍
സ്വന്തമല്ലാത്തവരെഥാര്‍ത്ഥ സ്നേഹികള്‍
അത് തിരിച്ചറിഞ്ഞിടൂ സോദരങ്ങളെ
ഭൂമിയെന്നമ്മയുടെ മക്കള്‍
മാനവരെന്ന ബുദ്ധിശാലികള്‍
No comments:
Post a Comment