മാതൃത്വത്തിന്നോമല്‍ ചിറകുകളാല്‍
മാടിയോതുക്കുന്നെന്നെയമ്മ
എന്‍ ചിത്തത്തില്‍ വിമ്പുന്നോ-
രായിരമാത്മ നൊമ്പരങ്ങളെ
അമ്മതന്‍ കണ്ണിലെ കൃഷ്ണ മണികളാമെന്റെ
ജീവന്റെ നിശ്വാസമമ്മ
നൊമ്പര പൂക്കള്‍ വിരിയുന്ന നേരത്ത്
മൊട്ടിട്ട സൗഗന്ധ പുഷ്പമാണമ്മ
എന്‍ മനം നൊന്താല്‍ പൊടിയുന്ന-
തെന്നമ്മയുടെ മനമാണെന്നറിയവേ
എന്തോ പുകയുന്നെന്‍ ഉള്ളിന്റെയുള്ളില്‍
കരളിലെ നോവിന്‍ കയ്പ്പാര്‍ന്ന കണ്ണീരു പോലെ
No comments:
Post a Comment