പറയുവാന്‍ നേരമായില്ല, എങ്കിലുമെ-
നിയ്ക്കിന്നു നിന്നോട്,
പറയാതെ വയ്യ
സമൂഹമേ നിന്നോട് പറയാതെ വയ്യ
നിന്നില്‍ നീയറിയാതറിഞ്ഞങ്ങു
പൊഴിയുന്ന കണ്ണീര്‍ കണങ്ങള്‍
ഇന്ന് നീ പറയാന്‍ മടിക്കുന്ന
പഴമയുടെ പൊലിമകള്‍
നിന്നില്‍ നിന്നകലേക്ക് പോയി
നിന്നില്‍ വിതച്ചു ഞാന്‍
നന്മയുടെ വിതകളും
നെല്‍ക്കതിര്‍ ചുണ്ടിനാല്‍
ഹരിതാഭ ലോകവും
അതിനിന്നു വിളകളായ് തിന്മ മാത്രം
മുറിവേറ്റ കരളുമായ്
അറിയാതറിഞ്ഞു ഞാന്‍
നെല്ല് വിളഞ്ഞിന്നു പാകമായ്
ഞാന്‍ കണ്ട വിളയല്ലിതെല്ലാം
പകരമായ് കണ്ണിന്നു മുന്നില്‍ മണിമേടകള്‍
തൊട്ടടുത്തങ്ങു നോക്കി നിന്നപ്പോഴാ
ചോര മണം പൂകുന്ന വാക്കത്തികള്‍
പിന്നെ ഞാന്‍ കണ്ടങ്ങ് പെരുമയുടെ ലോകം
അതിനിന്നടയാളമായ് കണ്ടു ഞാന്‍
പാതയോരത്തെ കബന്ധങ്ങള്‍
നഗ്നനേത്രങ്ങളില്‍
ബാക്കിയായ് കാഴ്ചകള്‍
കൂനപോല്‍ കൂടും നവജാത ശിശുക്കളും
പിന്നെയും കണ്ടുഞാന്‍ ആയിരം കാഴ്ചകള്‍
കാണാന്‍ നിനച്ചതല്ലെങ്കിലും കാലമേ
പൊട്ടിക്കരയുന്ന പെന്‍ കിടാങ്ങള്‍
ഒക്കത്ത് കുഞ്ഞുമായ് തെരു-
വില്‍ അനാഥമായ് ,ചതികളില്‍
വീണൊരാ ചപലകള്‍
പുറമേ വെളുപ്പുമായ്
പടനയിക്കുന്നതീ വ്രണപ്പെട്ട
നാവുമായ് കരിങ്കാലികള്‍
അവര്‍ക്കിന്നധികാര മറവിലോ
സുഖജീവിതം
ക്രൂരമാം കാഴ്ചകള്‍ കണ്ടങ്ങു
നീങ്ങി ഞാന്‍, നോവുമായൊ-
ഴുകുന്ന പുഴതന്നടുക്കല്‍
അവിടെയെനിക്കായ് കാത്തു വച്ചോ-
രായിരം കാഴ്ചകള്‍ കണ്ടുഞാന്‍ നില്‍ക്കവേ
പറയാതെ പറയാം ഞാന്‍ കണ്ട കാഴ്ച്ചതന്‍
ഒഴുകാത്ത പുഴയും മണല്‍ പരപ്പും
പുഴയില്‍ ശേഷിച്ച മണ്ണിന്റെ
മാറില്‍ ഉറങ്ങുന്നു നാടിന്റെ
ചപ്പും ചവറും
തീര്‍ന്നില്ലയെങ്കിലും പറഞ്ഞങ്ങു നിര്‍ത്തി ഞാന്‍
പറഞ്ഞാലും തീരാത്തൊരാ-
യിരം ചിത്രങ്ങള്‍
കണ്ടു ഞാന്‍ നമ്മുടെ സാമൂഹ്യ വീഥിയില്‍
എന്നിക്കിനി വയ്യാ .....
എനിക്കിനി വയ്യൊരീ കാഴ്ചകള്‍ കാണുവാന്‍
നീങ്ങി ഞാന്‍, നോവുമായൊ-
ഴുകുന്ന പുഴതന്നടുക്കല്‍
അവിടെയെനിക്കായ് കാത്തു വച്ചോ-
രായിരം കാഴ്ചകള്‍ കണ്ടുഞാന്‍ നില്‍ക്കവേ
പറയാതെ പറയാം ഞാന്‍ കണ്ട കാഴ്ച്ചതന്‍
ഒഴുകാത്ത പുഴയും മണല്‍ പരപ്പും
പുഴയില്‍ ശേഷിച്ച മണ്ണിന്റെ
മാറില്‍ ഉറങ്ങുന്നു നാടിന്റെ
ചപ്പും ചവറും
തീര്‍ന്നില്ലയെങ്കിലും പറഞ്ഞങ്ങു നിര്‍ത്തി ഞാന്‍
പറഞ്ഞാലും തീരാത്തൊരാ-
യിരം ചിത്രങ്ങള്‍
കണ്ടു ഞാന്‍ നമ്മുടെ സാമൂഹ്യ വീഥിയില്‍
എന്നിക്കിനി വയ്യാ .....
എനിക്കിനി വയ്യൊരീ കാഴ്ചകള്‍ കാണുവാന്‍

